കൊച്ചി: മരുന്നുകളുടെ വിലക്കിഴിവ് സംബന്ധിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ അവ്യക്തമായ അവകാശവാദങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ ആയ ഡിസ്കൗണ്ട് ബോര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രഗ് ഇന്‍സ്പെക്ടര്‍മാരെയും ലൈസന്‍സിംഗ് അഥോറിറ്റികളെയും രേഖാമൂലം അറിയിക്കുകയും നിയമനടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യണമെന്ന് ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന് (എകെസിഡിഎ) അംഗങ്ങള്‍ക്കു നിര്‍ദേശം നല്കി.
ഡിജിറ്റല്‍ ഡിസ്പ്ലേ പരസ്യങ്ങള്‍, വിലക്കിഴിവ് ബോര്‍ഡുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നത് ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും ലംഘനമാണെന്നു ചൂണ്ടിക്കാട്ടി എല്ലാ ലൈസന്‍സിംഗ് അഥോറിറ്റികള്‍ക്കും ഡ്രഗ് ഇന്‍സ്പെക്ടര്‍മാര്‍ക്കും സംസ്ഥാന ഡ്രഗ് കണ്ട്രോളര് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് അംഗങ്ങള്‍ക്ക് അസോസിയേഷന് നിര്‍ദേശം കൈമാറിയത്.
14 ശതമാനം മാത്രം റിട്ടേയില്‍ വ്യാപാരിക്കള്ക്കു ലാഭം ലഭിക്കുന്ന ഇന്‍സുലിന്‍ പോലുള്ള മരുന്നകള്‍ 80 ശതമാനം വരെ ഡിസ്കൗണ്ട് നല്‍കുമെന്ന് അവകാശപ്പെടുന്നതിന്റെ യാഥാര്‍ഥ്യവും മരുന്നുകളുടെ ഗുണനിലവാരവും പരിശോധിക്കേപ്പെടേണ്ടതാണെന്നും അസോസിയേഷന് പ്രസിഡന്റ് എ.എന്‍. മോഹന്‍, ജനറല്‍ സെക്രട്ടറി ആന്റണി തര്യന് എന്നിവര്‍ ആവശ്യപ്പെട്ടു.